
കൊച്ചി: ഹരിതകർമ്മസേനയും സ്വകാര്യ ഏജൻസികളും കൈയൊഴിഞ്ഞതോടെ തലമുടി മാലിന്യം സംസ്കരിക്കാനാവാതെ ബാർബർ ഷോപ്പുകൾ പ്രതിസന്ധിയിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലൈസൻസിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും ഹരിതകർമ്മസേനയ്ക്കുള്ള ഒരുവർഷത്തെ യൂസേഴ്സ് ഫീസ് മുൻകൂറായി ഈടാക്കും. എന്നിട്ടും ബാർബർഷോപ്പുകളിലെ തലമുടിമാലിന്യം ഏറ്റെടുത്ത് സംസ്കരിക്കാൻ തയ്യാറാകുന്നില്ലെന്ന് ഓൾ കേരള സലൂൺ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. മാലിന്യസംസ്കരണത്തിന് വ്യക്തമായനയം രൂപികരിക്കുകയും ഹരിതകർമ്മസേനയെയൊ അംഗീകൃത ഏജൻസിയെയോ മുടിമാലിന്യം ശേഖരിക്കാൻ ചുമതലപ്പെടുത്തണമെന്നും ഭാരാവഹികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ബിജു പടയാട്ടി, സെക്രട്ടറി എ.എസ്.ശ്രീരാഗ്, ബിജി ബിജു, സിൽസൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |