
കൊച്ചി: മാതാപിതാക്കൾ എവിടെയെന്നറിയാതെ മുത്തശിക്കും മുത്തച്ഛനുമൊപ്പം റോഡരികിൽ പച്ചക്കറിക്കച്ചവടം നടത്തി ജീവിച്ചുവന്ന മൂന്നുകുട്ടികളെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തിൽ കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ഏറ്റെടുത്തു. പഠനത്തിലും ചിത്രരചനയിലും മിടുക്കരാണ് ആനന്ദ് (നാലാം ക്ലാസ്), അളകനന്ദ് (മൂന്നാം ക്ലാസ്), നാല് വയസുകാരനായ മണികണ്ഠൻ എന്നിവർ. മുത്തശി രാജേശ്വരിയുടെയും ഭർത്താവ് രാജുവിന്റെയും സംരക്ഷണയിലാണ് കുട്ടികൾ. കാരിക്കാമുറി സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികളാണ് ആനന്ദും അളകനന്ദും. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മുഴുവൻ ഉത്തരവാദിത്വവും സേവാശ്രമം ഏറ്റെടുത്തതായി മാനേജിംഗ് ട്രസ്റ്റി സി. എസ്. മുരളീധരൻ, ട്രസ്റ്റിമാരായ പി. കുട്ടിക്കൃഷ്ണൻ, സി.ജി. രാജഗോപാൽ എന്നിവർ പറഞ്ഞു. സുരേഷ് ഗോപി കുട്ടികളുമായി സംസാരിച്ചു. നന്നായി പഠിക്കണമെന്ന് ഉപദേശിച്ച് ബിസ്കറ്റുകളും സമ്മാനങ്ങളും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |