
വൈപ്പിൻ: ഐ.എസ്.എൽ മാതൃകയിൽ ആവേശകരമായി സംഘടിപ്പിച്ച പ്രഥമ എറണാകുളം സെപക് താക്രോ ലീഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. എസ്.ഡി.പി.വൈ കെ.പി.എം എച്ച്.എസ് ഇൻഡോർ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ടോണി ചമ്മിണി എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. സീനിയർ വിഭാഗത്തിൽ റോയൽ ടെക്കോൺസും ജൂനിയർ വിഭാഗത്തിൽ ഡ്രാഗൺ സ്‌പൈക്കേഴ്‌സും ജേതാക്കളായി. ടൂർണമെന്റിലെ മികച്ച താരങ്ങളായി എം.ബി. ലക്ഷ്മി, ആദിത്യൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സെപക് താക്രോ ലീഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. സാജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിജോയ് സേവ്യർ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |