
ആലുവ: വെളിയത്തുനാട് മില്ലുപടിയിൽ വീട്ടുമുറ്റത്തെ പോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേരെ വീട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മുനമ്പം നെടുമുറി വീട്ടിൽ അരുൺ കലേഷ് (19), ചെങ്ങമനാട് പയ്യപ്പിള്ളി സ്റ്റെജിൻ സ്റ്റാൻലി (19) എന്നിവരാണ് പിടിയിലായത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശികളായ സാലി (19), ബ്രിസ്റ്റോ (19) എന്നിവരാണ് ഓടി രക്ഷപ്പെട്ടതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി 10.30ഓടെ മില്ലുപടി ഫാം ഹൗസിന് സമീപം കാരായികുടത്ത് ഷാമോൻ കുഞ്ഞുമുഹമ്മദിന്റെ വീട്ടുമുറ്റത്ത് നിന്ന് പൾസർ ബൈക്കാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. പ്രതികൾക്കെതിരെ വേറെയും ബൈക്ക് മോഷണ കേസുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |