
ആലുവ: പുതുതലമുറ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഡിപ്പാർട്ടുമെന്റിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച ശേഷം ഉപഭോക്താവിനെ കബളിപ്പിച്ച് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ പിൻവലിച്ച സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. ആലുവ അശോകപുരം താമരച്ചാലിൽ അജ്മൽ ജവഹറിന്റെ പരാതിയിലാണ് കേസെടുത്തത്. ജൂലായ് 27ന് പരാതിക്കാരന്റെ മൊബൈൽ നമ്പറിലേക്കാണ് വിളിയെത്തിയത്.
ക്രെഡിറ്റ് കാർഡ് പരിധി കൂട്ടാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി അയച്ചുകൊടുത്ത ലിങ്കിൽ അപേക്ഷ പൂരിപ്പിച്ചതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് 97611.93 രൂപ നഷ്ടമാകുകയായിരുന്നു. പണം നഷ്ടമായതിന് പിന്നാലെ നേരത്തെ ബന്ധപ്പെട്ട നമ്പരിലേക്ക് തിരിച്ച് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്നാണ് ആലുവ പൊലീസിൽ പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |