
ആലുവ: തുരുത്ത് ഗ്രാമവാസികൾക്ക് ആലുവ നഗരത്തിലേക്ക് കാൽനടയായി എത്താനുള്ള പ്രധാന പാതയായ റെയിൽവേ നടപ്പാലത്തിലേക്കെത്തണമെങ്കിൽ കാടും താണ്ടണം. നടപ്പാലത്തിലേക്കുള്ള വഴി മുഴുവൻ വള്ളിപ്പടർപ്പുകളും പുല്ലും വളർന്നിരിക്കുകയാണ്.
കാട് മൂടിയ 15 പടികൾ കയറിയാലാണ് റെയിൽവേ പാളത്തിലേക്കെത്തൂ. വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പടെ നൂറുകണക്കിനാളുകൾ നഗരത്തിലെത്താൻ കാൽനടയായി നിത്യവും സഞ്ചരിക്കുന്ന പാതയാണിത്. മുകളിലേക്കുള്ള പടികൾ പാടെ കുറ്റിച്ചെടികൾ നിറഞ്ഞ് നിൽക്കുകയാണ്. ഇതിനുള്ളിലൂടെ തപ്പിതടഞ്ഞ് വേണം റെയിൽവേ നടപ്പാലത്തിലെത്താൻ. പകൽ പോലും യാത്ര ദുഷ്കരമായ ഈ വഴിയിലൂടെ സന്ധ്യ കഴിഞ്ഞാൽ യാത്ര ചെയ്യാൻ ഭയമാണ്.
മോഷ്ടാക്കളുടെ താവളം
നടപ്പാലത്തിൽ പിടിച്ചുപറിക്കാരും മോഷ്ടാക്കളും താവളമാക്കുന്നുവെന്ന പരാതിയുമുണ്ട്. കഴിഞ്ഞ മാസം തുരുത്തിലെ കൺസ്ട്രക്ഷൻ കമ്പനി ജോലിക്കാരനായ ഒരാളുടെ പണമടങ്ങിയ പേഴ്സും മൊബെൽ ഫോണും മോഷ്ടാക്കൾ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തിരുന്നു. തുരുത്ത് റെയിൽവേ നടപ്പാലത്തിൽ പൊലീസ് പട്രോളിഗ് ഏർപ്പെടുത്തണമെന്നും കാട് മൂടിയ നടവഴി കാട് നീക്കി സുരക്ഷിതമാക്കണമെന്നും തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |