കൊച്ചി: ചെമ്മീൻ നൽകിയതിനുള്ള 4.89 കോടി രൂപ നൽകാതെ കൊച്ചിയിലെ രണ്ട് സംസ്‌കരണ യൂണിറ്റുകൾ വഞ്ചിച്ചതായി ആന്ധ്രപ്രദേശ് വ്യവസായി ബണ്ടി ശ്രുജൻ കുമാർ റെഢി ആരോപിച്ചു. വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി രേഖകളും ചെക്കുകളും താൻ ഒപ്പിട്ടു വാങ്ങിയെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ആന്ധ്ര എലൂരുവിലെ 'ശ്രീ സായി ലക്ഷ്മി അക്വാ ട്രേഡിംഗ്' ഉടമയായ ബണ്ടി ശ്രുജൻ കുമാർ 25 വർഷമായി കേരളത്തിലെ കയറ്റുമതിക്കാർക്ക് കൊഞ്ചും ചെമ്മീനും വിതരണം ചെയ്യുന്നുണ്ട്. പ്രീമിയർ മറൈൻ ഫുഡ്സ് ഉടമയായ തൃപ്പൂണിത്തുറ സ്വദേശി നിഹാസ് മുസ്തഫ 3.62 കോടി രൂപയും, ജി.കെ.എസ് ബിസിനസ് അസോസിയേറ്റ്സ് ഉടമയായ അരൂർ സ്വദേശി അനസ് എം.എസ് 1.27 കോടി രൂപയുമാണ് നൽകാനുള്ളത്. ആന്ധ്രയിലെ ഗണപവരം പൊലീസ് സ്റ്റേഷനിൽ നിഹാസിനും അനസിനും എതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ അരുഗുല മണികുമാറിന്റെ നേതൃത്വത്തിൽ ഹിൽപാലസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്താണ് നിഹാസിന്റെ വീട്ടിലെത്തിയത്.
തട്ടിപ്പുകൾ മറച്ചുവയ്‌ക്കാനാണ് ഭീഷണിപ്പെടുത്തി ചെക്കുകൾ വാങ്ങിയെന്ന് ആരോപിക്കുന്നത്. കർഷകർക്ക് ബാദ്ധ്യത തീർക്കാൻ ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ ആവശ്യമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെമ്മീൻ കയറ്റുമതി സംഘടനകളുൾപ്പെടെ വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |