
കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയ സംഗമം ഇന്ന് രാവിലെ 11ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ മുൻ സീനിയർ ഗ്രേഡ് പ്രൊഫ. ഡോ. തോമസ് കോശിക്ക് വൊക്കേഷണൽ എക്‌സലൻസ് അവാർഡ് സമ്മാനിക്കും. ഹാർട്ട് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള പരിപാടിയിൽ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അദ്ധ്യക്ഷനാകും. ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ വിശിഷ്ടാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |