
കളമശേരി: ഫാക്ടിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി വയനാട് കൽപ്പറ്റയിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 110 ഓളം ഭിന്നശേഷിക്കാർക്കായി 100 വീൽ ചെയർ, 100 ക്രെച്ചസ്, 10 ട്രൈ സൈക്കിൾ എന്നിവ നൽകി. 'ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ"യുടെ (അലിംകോ) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഫാക്ട് സി.എം.ഡി എസ്. ശക്തിമണി ഉദ്ഘാടനം ചെയ്തു. അലിംകോ സി.എം.ഡി പ്രവീൺ കുമാർ വിശിഷ്ടാതിഥിയായി. ചീഫ് ജനറൽ മാനേജർ കെ. ബി. ജയരാജ്, ജില്ലാ സാമൂഹ്യ നീതി സീനിയർ സൂപ്രണ്ട് പ്രജിത് എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |