കൊച്ചി: സർവീസ് ആരംഭിച്ച് 2026 ഒക്‌ടോബർ 2 വരെയുള്ള മൂന്നര വർഷത്തിനിടെ 77,70,326 പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. അടുത്തമാസം തുറക്കാനാണ് നീക്കം. സുഭാഷ് പാർക്കിന് സമീപത്തെ പുതിയ ടെർമിനലിന്റെ പൈലിംഗ് ജോലികൾ ഈ മാസം തീർക്കും. ഇടക്കൊച്ചി, വരാപ്പുഴ ടെർമിനലുകൾ, ഹൈക്കോടതി ടെർമിനലിലെ ഒ.സി.സി തുടങ്ങിയവയുടെ കരാറുകളും ഉടനാകും.
കപ്പൽശാലയിൽ നിന്ന് ലഭിക്കേണ്ട മൂന്നു ബോട്ടുകളിൽ ഒന്ന് ഡിസംബറിലും രണ്ടെണ്ണം 2028 ജൂണിലും ലഭിക്കും. 20 ബോട്ടുകളാണ് ഇപ്പോഴുള്ളത്. 100 പേർക്ക് സഞ്ചാരിക്കാവുന്ന 15 ബോട്ടുകൾക്കായും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും കൺസൾട്ടൻസി സേവനം നൽകിയ വകയിൽ കഴിഞ്ഞ വർഷം മാത്രം 15 കോടി രൂപയുടെ വരുമാനം ലഭിച്ചു. മുംബൈ വാട്ടർ മെട്രോയ്ക്കായുള്ള പദ്ധതി റിപ്പോർട്ടും സമർപ്പിച്ചു. ഗോവ വാട്ടർ മെട്രോയുടെ റിപ്പോർട്ടും ഉടനാകും. രാജ്യത്തെ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോയ്ക്കായി ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കി. ഒഡീഷയിലെ ചിലിക്ക തടാകത്തിനും കൊളാബ് ഡാമിനും വേണ്ടി സാദ്ധ്യതാ പഠനം നടത്തിക്കഴിഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പഠനം നടത്തുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മലേഷ്യയിലെ പെനാങ്, വിയറ്റ്‌നാമിലെ മികോങ് റിവർ എന്നിവിടങ്ങളിൽ പ്രീ ഫീസിബിലിറ്റി പഠനം നടത്തി.
വാട്ടർ മെട്രോ
ടിക്കറ്റ് വരുമാനം
2023-24 : 4,13,20,240
2024-25 : 8,13,54,933
2025-26 : 10,89,86,929
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |