വൈപ്പിൻ: പത്രപ്രവർത്തകൻ സലാം എടവനക്കാടിന്റെ സ്മരണയ്ക്കായി വൈപ്പിൻ പ്രസ്‌ക്ലബ് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് മാതൃഭൂമി പറവൂർ ലേഖകൻ ടി.സി. പ്രേംകുമാറിന്. 'നൂലിഴകൾ പാകിയ തറികളിൽ ഒരു ദേശത്തിന്റെ കസവുകരയിട്ട ചേന്ദമംഗലം" എന്ന പേരിൽ കൈത്തറി മേഖലയെക്കുറിച്ച് പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് പുരസ്കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് എടവനക്കാട് എച്ച്.ഐ.എച്ച്.എസ് ഓഡിറ്റോറിയത്തിൽ 10ന് വൈകിട്ട് 5ന് ചേരുന്ന സമ്മേളനത്തിൽ മന്ത്രി റോജി എം.ജോൺ സമ്മാനിക്കും. ടോണി ചമ്മണി എം.എൽ.എ പങ്കെടുക്കും. പൂയപ്പിള്ളി തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസ്‌ക്ലബ് പ്രസിഡന്റ് ശിവദാസ് നായരമ്പലം അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |