
അങ്കമാലി: റോട്ടറി ക്ലബ് ഒഫ് അങ്കമാലി ഗ്രേറ്ററിന്റെ സേഫ്റ്റി വിത്ത് ഡിഗ്നിറ്റി പദ്ധതിയുടെ ഭാഗമായി അങ്കമാലി നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു. കൈയുറകൾ, സുരക്ഷാ ബൂട്ടുകൾ, തൊപ്പികൾ എന്നിവയടങ്ങിയ കിറ്റുകളാണ് നൽകിയത്. അങ്കമാലി നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് അങ്കമാലി ഗ്രേറ്ററിന്റെ പ്രസിഡന്റ് ഡോ. സെബി വർഗീസ് സുരക്ഷാ കിറ്റുകൾ നഗരസഭാ ചെയർപേഴ്സൺ റീത്ത പോളിന് കൈമാറി. നഗരസഭാ ഉപാദ്ധ്യക്ഷൻ വിൽസൺ മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഇലക്ട് അഡ്വ. ബിന്ദു ആന്റണി സുരക്ഷാ അവബോധ സന്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |