SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

പൊറോട്ട പോയി, ഇപ്പോൾ ബീഫും!

d

കോലഞ്ചേരി: പൊറോട്ടയും ബീഫ് ഫ്രൈയും 'സംസ്ഥാന വിഭവം" പോലെ ആസ്വദിച്ചിരുന്ന മലയാളികൾക്ക് വീണ്ടും തിരിച്ചടി. ഗ്യാസ് ക്ഷാമം വന്നതോടെ പൊറോട്ട കിട്ടാനില്ലായിരുന്നു. ഇപ്പോൾ ബീഫിനും ക്ഷാമമായി.

ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ബീഫ് കയറ്റുമതി വർദ്ധിച്ചതോടെ സംസ്ഥാനത്തേക്ക് പോത്തിന്റെ വരവ് കുറഞ്ഞതാണ് കാരണം. ഇപ്പോൾ അറവുശാലകളിൽ വിൽക്കുന്നതിൽ നല്ല പങ്ക് കാളയാണ്. അതിന്റെ വിലയിൽ കുറവുമില്ല.

കഴിഞ്ഞ ഈസ്റ്റർ, ചെറിയ പെരുന്നാൾ വിപണികളിലും ഈ കുറവ് പ്രകടമായിരുന്നു. ബീഫിനെ ഒഴിച്ചുനിറുത്താനാകാത്ത ഹോട്ടൽ - കാറ്ററിംഗ് മേഖയിലും ഇപ്പോൾ കടുത്ത പ്രതിസന്ധിയായി.

മുമ്പ് കേരളത്തിലെ വിപണികളിലേക്ക് കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പോത്ത്, എരുമ എന്നിവ വലിയ തോതിൽ എത്തിയിരുന്നു. ഇപ്പോൾ കയറ്റുമതിക്കാർ അവിടത്തെ ചന്തകളിൽ നിന്ന് ഉയർന്ന വില നൽകി മൃഗങ്ങളെ മൊത്തമായി വാങ്ങുന്നതിനാൽ പ്രാദേശിക വിപണിയിലേക്ക് എത്തുന്ന കാലികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

സ്റ്റാളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ പോത്ത് വളർത്തൽ പദ്ധതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ള കാലിവരവ് ഉറപ്പാക്കാൻ കഴിയുന്നില്ല. നിരവധി ബീഫ് സ്റ്റാളുകൾ അടച്ചുപൂട്ടാൻ വ്യാപാരികൾ നിർബന്ധിതരായി. പ്രാദേശികമായി കാലികളെ വാങ്ങുമ്പോൾ ഉയർന്ന വില നൽകേണ്ടിവരുന്നതിനാൽ ചെറുകിട വ്യാപാരികൾക്ക് നഷ്ടഭീഷണി ഉയരുകയുമാണ്.

മുമ്പ് ഗ്രാമപ്രദേശങ്ങളിൽ ദിവസേന പത്ത് മുതൽ പതിനഞ്ച് വരെ പോത്തുകളെ കശാപ്പ് ചെയ്ത് ഇറച്ചി വിറ്റിരുന്നു. ഇപ്പോൾ അത്രയും കാലികളെ കിട്ടാനില്ല. കിട്ടിയാലും വില കുത്തനെ ഉയർന്നിരിക്കുകയാണ്.

വ്യാപാരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL