ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥർ അന്നത്തെ യു.ഡി.എഫ് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ ദുരന്തഫലമാണ് ഇന്ന് ചിന്നക്കനാൽ അനുഭവിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. വിവിധ വികസന പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കും സ്വന്തമായി ഭൂമിയില്ലാത്തവരുമായ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2002ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ചിന്നക്കനാൽ മേഖലയിൽ ഒരേക്കർ ഭൂമി വീതം പതിച്ച് നൽകാൻ തീരുമാനിക്കുന്നത്. ഇതാണ് പിന്നീട് '301 കോളനി" എന്ന പേരിൽ അറിയപ്പെട്ടത്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ പ്രധാന വിഹാരകേന്ദ്രവും സ്ഥിരം താവളവുമായിരുന്ന ഈ പ്രദേശം കാര്യമായ പഠനങ്ങൾ നടത്താതെ ജനവാസ മേഖലയാക്കി മാറ്റിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |