മൂലമറ്റം: സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവതിക്ക് രക്ഷകരായി മൂലമറ്റം അഗ്നിരക്ഷാസേന. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മൂലമറ്റംപോസ്റ്റ് ഓഫീസിലെ മെയിൽകാരിയറായ കണ്ണിക്കൽ സ്വദേശിനി പായിപ്പാട്ട് വീട്ടിൽ ബിജിലി ഫിലിപ്സനാണ് കാഞ്ഞാറിന് സമീപമുള്ള കൂരവളവിൽ റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞായിരുന്നു അപകടം. സമീപവാസികൾ ഉടനടി യുവതിയെ അടുത്തുള്ള കടയിലേക്ക് മാറ്റിയിരുത്തിയശേഷം അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ സേനാംഗങ്ങൾ കാലിന് പരിക്കേറ്റ യുവതിയെ സേനയുടെ ആംബുലൻസിൽ മൂലമറ്റത്തെസ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകട സമയത്ത് യുവതിയുടെ സ്വർണ പാദസരങ്ങളിലൊന്ന് നഷ്ടപ്പെട്ടതായി അറിയിച്ചതിനെതുടർന്ന് സേനാംഗങ്ങൾ സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |