SignIn
Kerala Kaumudi Online
Sunday, 12 July 2026 11.46 AM IST

മഴ കനക്കുന്നു, ഒരു മരണം  ഈ മൺസൂണിലെ ഏറ്റവും കൂടിയ മഴ

തൊടുപുഴ: ജില്ലയിൽ മഴ കനത്തതോടെ അങ്ങിങ്ങ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്കമണിയിൽ സ്വന്തം കൃഷിയിടത്തിലെ ചെക്ഡാമിൽ വീണ് യുവാവ് മുങ്ങി മരിച്ചു. തങ്കമണി തമ്പുരാൻകുന്ന ചെമ്പകത്തിനാംകുഴിയിൽ റോയിയുടെ മകൻ അബിനാണ് (20) മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ബംഗ്ലൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയാണ്. മൃതദേഹം തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ.

ഈ മൺസൂണിലെ ഏറ്റവും കൂടിയ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്- 59.56 മില്ലിമീറ്റർ. ഏറ്റവും കൂടുതൽ മഴ പെയ്തത് പീരുമേട്ടിലാണ്- 98 മി.മീ. കുറവ് ഉടുമ്പൻചോലയിലും- 21 മി.മീ. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാദ്ധ്യതയുണ്ട്.

മഴയുടെ അളവ് (മില്ലി മീറ്ററിൽ)

ഇടുക്കി- 79.4

തൊടുപുഴ- 44.6

പീരുമേട്- 98

ദേവികുളം- 54.8

ഉടുമ്പൻചോല- 21

ശരാശരി: 59.56

പാംബ്ല ഡാം തുറന്നു

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് താരതമ്യേന ചെറിയ അണക്കെട്ടായ പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. 500 ക്യുമെക്സ് ജലം വരെയാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL