ഉടുമ്പന്നൂർ: കരിമണ്ണൂർ ജനമൈത്രി പൊലീസും പട്ടികജാതി - പട്ടികവർഗ്ഗ പൊലീസ് സർക്കിൾ കമ്മിറ്റിയും സംയുക്തമായി കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ പിന്നാക്കവിഭാഗ വിദ്യാർത്ഥികളെ ആദരിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി ബൈജു പി.എം. വിദ്യാർത്ഥികളെ ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. കരിമണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ വി.എസ്. മുഖ്യപ്രഭാഷണം നടത്തി. സർക്കിൾ കമ്മിറ്റി കോഓർഡിനേറ്റർ റ്റി.കെ. ഷാബു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി സൈജു സി.എസ് തൊഴിൽ മാർഗനിർദ്ദേശ ക്ലാസ് നയിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ എൽദോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെമീന എ.എസ്., പഞ്ചായത്ത് അംഗങ്ങളായ മനു സി.എൻ, അമ്പിളി സുനിൽ, ശ്രീദേവി സാബു, മോണിറ്ററിംഗ് കമ്മിറ്റി അംഗം പി.കെ. ശിവൻ, സർക്കിൾ കമ്മിറ്റി അംഗങ്ങളായ ശിവൻകുട്ടി പി.കെ, പി.ഒ കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് കോർഡിനേറ്റർമാരായ ബിനോയി സി.ബി, ശ്രീകല മധു എന്നിവർ നേതൃത്വം നൽകി. എം.ആർ. സാബു സ്വാഗതവും പഞ്ചായത്ത് അംഗം ശരത് ചന്ദ്രൻ നന്ദിയും പറഞ്ഞു. എം.ജി സർവ്വകലാശാലയിൽ അഞ്ചാം റാങ്ക് നേടിയ അക്ഷര രാജനെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |