ഇടുക്കി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിലെ അംഗതൊഴിലാളികളുടെ 2025 വർഷത്തെ അംഗത്വ പുതുക്കുന്നതിനുള്ള സമയപരിധി 31 വരെ ദീർഘിപ്പിച്ചു. അംഗതൊഴിലാളികളുടെ 2025 വർഷത്തെ അംഗത്വം പുതുക്കുന്നതിന് അപേക്ഷയോടൊപ്പം ക്ഷേമനിധി ഐ.ഡി കാർഡ്, ബാങ്കിലെ ഏറ്റവും ഒടുവിലെ അംശാദായം അടച്ച രസീത് എന്നിവ ഹാജരാക്കേണ്ടതാണ്. മുൻ വർഷം പുതുക്കൽ നടത്താത്ത അംഗ തൊഴിലാളികളുടെ ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കൂടി ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04862- 227098
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |