SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.41 AM IST

ഗുരുദേവജയന്തി ആഘോഷമാക്കി നെടുംകണ്ടം യൂണിയൻ

നെടുങ്കണ്ടം: എസ്എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ യന്തി ദിനം ആഘോഷപൂർവ്വം ആചരിച്ചു.യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഗുരുദേവന്റെ ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹപ്രതിഷ്ഠയായ സാഹയാദ്രിനാഥ സന്നിധിയിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. സാമൂഹിക സമത്വത്തിനും വിദ്യാഭ്യാസത്തിനും, വ്യവസായങ്ങൾക്കും തൊഴിലിനും,സ്‌നേഹത്തിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രത്യേക പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഗുരുദേവന്റെ ജയന്തി നെടുംങ്കണ്ടം യൂണിയൻ ആഘോഷമാക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ചതയ ദിന സന്ദേശം നൽകിക്കൊണ്ട് അറിയിച്ചു. യൂണിയന്റെ കീഴിലുള്ള മുഴുവൻ ശാഖയോഗങ്ങളിലും ശാഖയോഗം പ്രസിഡന്റുമാർ രാവിലെ 8.45 ന് തന്നെ പതാക ഉയർത്തൽ ചടങ്ങ് നടത്തി. ശാഖായോഗങ്ങളിൽ ഗുരുദേവ കീർത്തനങ്ങളുടെ പാരായണവും പ്രാർത്ഥനയും രാവിലെ മുതൽ നടന്നു.പീതവസ്ത്രധാരികളായ ശ്രീനാരായണീയരെ അണിനിരത്തി വാദ്യ മേളങ്ങളുടെയും വിവിധ കലാ രൂപങ്ങളുടെയും പ്ലോട്ടുകളുടെയും അകമ്പടിയോടെ വർണ്ണ ശഭളമായ ഘോഷയാത്രകളും, ചതയ സദ്യയും ശാഖയോഗത്തിന്റെയും വനിതാസംഘം യൂത്ത് മൂവ്‌മെന്റ് സൈബർസേന കുടുംബയോഗങ്ങളുടെയും കുമാരി കുമാര സംഘത്തിന്റെയും ബാലവേദി കുട്ടികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടത്തി. ആഘോഷപരിപാടികളിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ യോഗംഡയറക്ട് ബോർഡ് അംഗം കെ എൻ തങ്കപ്പൻ കൗൺസിലർമാരായ ജയൻ കല്ലാർ, സുരേഷ് ചിന്നാർ, മധു കമലാലയം, സി എം ബാബു തുടങ്ങിയവർ ശാഖയോഗത്തിൽ ചതയദിന സദേശം നൽകി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനി ശ്രീകുമാർ വൈസ് പ്രസിഡന്റ് രേഖ ദിലീപ് സെക്രട്ടറി മിനിമോൾ മധു മറ്റ് കൗൺസിൽ അംഗങ്ങൾ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ വൈസ് പ്രസിഡന്റ് മനോജ് പാമ്പാടുംമ്പാറ സെക്രട്ടറി സനീഷ് മാവടി മറ്റ് കൗൺസിൽ അംഗങ്ങൾ സൈബർ സേനകേന്ദ്ര സമതി കൺവീനർ അംബിളി ജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൗന്തി, പാമ്പാടുംപാറ, കല്ലാർ, ഉദയഗിരി, തേർഡ് ക്യാമ്പ്, വിജയപ്പുരം, പുഷ്പകണ്ടം, കോമ്പയാർ, ചിന്നാർ, മഞ്ഞപ്പാറ, മഞ്ഞപ്പെട്ടി, പച്ചടി, ഉടുമ്പഞ്ചോല, നെടുംകണ്ടം തുടങ്ങിയ ശാഖ യോഗങ്ങളിലും എത്തിച്ചേർന്ന് ആഘോഷപൂർവ്വമായ ഘോഷയാത്രയും കലാപരിപാടികളിലും പങ്കുചേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL