തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന സംസ്ഥാന ഓഫ് റോഡ് കോമ്പറ്റീഷനും റിമോട്ട് കൺട്രോൾ വെഹിക്കിൾസ് ചലഞ്ചും ഇന്ന് നടക്കും. രാവിലെ ഒമ്പത് മുതൽ തൊടുപുഴ റിവർവ്യൂ റോഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കിലാണ് പരിപാടി. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ വിദഗ്ദ്ധരായ ഓഫ് റോഡ് ഡ്രൈവർമാർ അണിനിരക്കുന്ന 120 ഓഫ് റോഡ് വാഹനങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഇതിനോടൊപ്പം റിമോട്ട് കൺട്രോൾ വെഹിക്കിൾ ചലഞ്ചും പ്രത്യേക വേദിയിൽ നടക്കും. തൊടുപുഴയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന ഈ ഓഫ് റോഡ് കോമ്പറ്റീഷൻ പൊതുജനങ്ങൾക്ക് കാണാൻ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |