രാജാക്കാട്: പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ പള്ളിയിൽ എട്ടു നോമ്പ് പെരുന്നാളും
സുവിശേഷ മഹായോഗവും ഇന്നു മുതൽ എട്ട് വരെ നടക്കുമെന്ന് വികാരി ഫാ.എൽദോസ് ഐസക് മേനോത്തുമാലിൽ, ട്രസ്റ്റി പ്രിൻസ് കന്യാക്കുഴിയിൽ,സെക്രട്ടറി എൽദോസ് കാരിയേലിൽ എന്നിവർ അറിയിച്ചു. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും, എട്ടാം തിയതി വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടക്കും.ഏഴിനും എട്ടിനുംയാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പൊലീത്ത തിരുകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
എട്ടിന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന,8.30 ന് അഭിവന്ദ്യ യാക്കോബ് മോർ അന്തോണിയോസ് തിരുമേനി,ഫാ.സാജൻ കൊട്ടാരത്തിൽ,ഫാ.എബിൻ കാരിയേലിൽ,ഫാ എൽദോ മോൻ നടപ്പേൽ,ജോം ജോർജ് കാരുകുഴിഎന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബാന,10.45 ന് പരിശുദ്ധ ദൈവമാതാവിന്റ
സുനോറോ വണക്കം,11.30 ന് വിശുദ്ധ സ്ലീബ എഴുന്നുള്ളിപ്പ്,11.45 ന് പഴയവിടുതി കുരിശിങ്കലേക്ക് പ്രദക്ഷിണം.12.15 ന് ആശീർവാദം,12.30 ന് ലേലം, 12.45 ന് നേർച്ച സദ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |