
തൊടുപുഴ: പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ എട്ടു നോമ്പാചരണത്തിനും പരിശുദ്ധ കന്യക മറിയത്തിന്റെ പിറവി തിരുനാളിനും കൊടിയേറി. ഇന്നലെ 4.30ന് ജപമാല പ്രദക്ഷിണം, 5.30ന് കൊടിയേറ്റ് തിരുസ്വരൂപ പ്രതിഷ്ഠ, രൂപത വികാരി ജനറൽ മോൺ. വിൻസന്റ് നെടുങ്ങാട്ടിന്റെ നേതൃത്വത്തിൽ നടന്നു. ഒന്ന് മുതൽ ഏഴ് വരെ തീയതികളിൽ രാവിലെ 5.30നും ഏഴിനും 8.30നും 10നും 11.30നും 12.30നും രണ്ടിനും 3.30നും 4.30നും 6നും 7.30നും കുർബാനയും നൊവേനയും ഉണ്ടാകും. ഏഴിന് 4.15ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന മാർ മാത്യു മൂലക്കാട്ട്, ആറിന് പ്രദക്ഷിണം, രാത്രി ഒമ്പത് മുതൽ മൂന്ന് വരെ ദിവ്യകാരുണ്യ ആരാധന, അഖണ്ഡ ജപമാല, ഫാ. ജോർജ് ചേറ്റൂർ. പിറവി തിരുനാൾ ദിവസമായ എട്ടിന് പുലർച്ചെ മൂന്നിന് തിരി പ്രദക്ഷിണം, നാലിന് കുർബാന നൊവേന, തുടർന്ന് 5.30നും ഏഴിനും 8.30നും കുർബാന നൊവേന, 10ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ,12ന് പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് രണ്ടിനും 3.30നും അഞ്ചിനും ഏഴിനും 8.30നും കുർബാന നൊവേന. ഒമ്പത് മുതൽ 14 വരെ ദിവസവും 5.30നും ആറിനും ഏഴിനും 10നും 4.30നും 6.30നും കുർബാനയും നൊവേനയും ഉണ്ടാകും. എട്ടാമിടം തിരുനാൾ 15ന് ആഘോഷിക്കും. രാവിലെ മുതൽ കുർബാന നൊവേന, 4.30ന് കുർബാന സന്ദേശം മോൺ. പയസ് മലേക്കണ്ടത്തിൽ. 6.30ന് പ്രദക്ഷിണം. 8.30ന് കൊടിയിറക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |