SignIn
Kerala Kaumudi Online
Sunday, 13 September 2026 10.28 PM IST

സംസ്‌കരണ കേന്ദ്രങ്ങളിൽ കുമിഞ്ഞ്  കൂടിയ  മാലിന്യങ്ങൾ നീക്കിത്തുടങ്ങി

maalinyam

പീരുമേട്:കഴിഞ്ഞ കറേ നാളുകളായി ഏലപ്പാറയിൽ കുമിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി.
ഏലപ്പാറ മാർക്കറ്റിന് സമീപം ഉണ്ടായിരുന്ന മാലിന്യ കേന്ദ്രത്തിൽ നിന്നാണ് ആദ്യഘട്ടത്തിൽ മാലിന്യങ്ങൾ നീക്കി തുടങ്ങിയിരിക്കുന്നത്.തുടർന്ന് വാഗമണ്ണിൽ ഉള്ള കേന്ദ്രത്തിലെയും മാലിന്യങ്ങളും നീക്കം ചെയ്യും
ക്ലീൻ കേരള കമ്പനി കൃത്യമായ സമയത്ത് മാലിന്യങ്ങൾ കൊണ്ടപോകാത്തത് മൂലമാണ് മാലിന്യം ക്രമാതീതമായി കുമിഞ്ഞു കൂടാൻ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉമർ ഫാറൂഖ് പറഞ്ഞു.
ഭരണസമിതി തീരുമാന പ്രകാരം മറ്റൊരു സ്വകാര്യ കമ്പനിക്ക് കരാർ നൽകിയാണ് മാലിന്യങ്ങൾ ഇപ്പോൾ മാറ്റാൻ തുടങ്ങിയിരിക്കുന്നത്.
ഏലപ്പാറ പഞ്ചായത്തിന് രണ്ട് മാലിന്യ പ്ലാന്റുകളാണുള്ളത് .ഒന്ന് ഏലപ്പാറ മാർക്കറ്റിൽ സമീപവും മറ്റൊന്ന് വാഗമണ്ണിലും ആണ്. ഇവിടെ കഴിഞ്ഞ കുറച്ച് നാളുകളായി മാലിന്യനീക്കം പ്രതിസന്ധിയിലായിരുന്നു .ഇതോടെ മാലിന്യങ്ങൾ കൂടിക്കിടന്ന് സമീപവാസികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് മാദ്ധ്യമ വാർത്ത ആയിരുന്നു.ഏലപ്പാറ പഞ്ചായത്ത് ഈ വിഷയത്തിൽ പഞ്ചായത്ത് കമ്മിറ്റി കൂടി എടുത്ത തീരുമാനപ്രകാരമാണ് മാലിന്യം നീക്കുവാൻ നടപടി തുടങ്ങിയിരിക്കുന്നത് ക്ലീൻ കേരള കമ്പനിയായിരുന്നു മാലിന്യങ്ങൾ മുൻപ് കൊണ്ടുപോയിരുന്നത് . 15 ദിവസങ്ങൾക്കുള്ളിൽ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യും
ഏകദേശം നാല്പത് ലോഡ് മാലിന്യങ്ങൾ നിക്കേണ്ടതുണ്ട്. തുടർന്നുള്ള നാളുകളിലും കൃത്യമായി രീതിയിൽ ഈ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടപോകാനാണ് പഞ്ചായത്തിന്റെ തീരുമാനവും .
ഏലപ്പാറ പഞ്ചായത്തിൽ ഉൾപ്പെട്ട വാഗമൺ അടക്കമുള്ള മേഖലകളിൽ കൃത്യമായ രീതിയിൽ മാലിന്യ സംസ്‌കരണവും നീക്കവും ഉൾപ്പെടെ നടത്തുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട് പൊതു ഇടങ്ങളിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനാണ് പഞ്ചായത്ത് ലക്ഷപ്പെടുന്നത് മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും പഞ്ചായത്ത് പദ്ധതികൾ ഒരുക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL