SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.13 PM IST

മെഡിക്കൽ കോളേജ് റോഡ് അപകടക്കെണിയിൽ

medi

പ്രധാന പ്രവേശനവഴി തകർച്ചയുടെ വക്കിൽ

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശനവഴി അപകടഭീഷണിയിൽ. തൊടുപുഴ- ചെറുതോണി പ്രധാനപാതയിൽ നിന്ന് 300 മീറ്റർ മാത്രം ദൂരമുള്ള ആശുപത്രി റോഡിലാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ കൽകെട്ടും റോഡിന്റെ പാർശ്വഭാഗവും തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. ആശുപത്രിയിലേക്ക് രോഗികളുമായെത്തുന്ന വാഹനങ്ങളും ആംബുലൻസുകളും ജീവനക്കാരും സന്ദർശകരും കാൽനടയാത്രക്കാരും ഉൾപ്പെടെ ദിവസേന ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഏക വഴിയാണിത്. പ്രവേശന കവാടത്തിന് സമീപം റോഡിന്റെ വലത് വശത്തുള്ള പ്രധാന കൽകെട്ട് ഏറെക്കാലമായി ദുർബലാവസ്ഥയിലാണ്. കൽകെട്ടിന് മുകളിലും പരിസരത്തും സസ്യങ്ങൾ വളർന്നുനിൽക്കുന്നതും പല ഭാഗങ്ങളും ദുർബലമായതും ആശങ്ക വർദ്ധിപ്പിക്കുന്നു. ശക്തമായ മഴയും വെള്ളത്തിന്റെ ഒഴുക്കും തുടരുന്ന സാഹചര്യത്തിൽ കൽകെട്ടിന് കൂടുതൽ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും റോഡിലേക്ക് കൽമതിൽ തകർന്നുവീഴാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. വലിയ ഈ കൽകെട്ട് തകരാനിടയായാൽ ആശുപത്രിയിലേക്കുള്ള പ്രവേശനം പൂർണ്ണമായി തടസപ്പെടും.
ആശുപത്രി പ്രവേശനകവാടത്തിന് സമീപം തന്നെ റോഡിന്റെ ഇടത് വശം ചേർന്ന് രൂപപ്പെട്ടിരിക്കുന്ന വൻ ഗർത്തമാണ് മറ്റൊരു അപകടഭീഷണി. റോഡിന്റെ പാർശ്വഭാഗം ഇടിഞ്ഞതിനെ തുടർന്നുണ്ടായ ഗർത്തം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടം സൃഷ്ടിക്കുന്ന നിലയിലാണ്. വളവിനോട് ചേർന്ന ഭാഗമായതിനാൽ എതിർദിശയിൽനിന്നെത്തുന്ന വാഹനങ്ങൾക്ക് ഗർത്തം നേരത്തേ തിരിച്ചറിയാനും സുരക്ഷിതമായി ഒഴിവാക്കാനും കഴിയാത്ത നിലയാണുള്ളത്. രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും അപകടസാദ്ധ്യത കൂടുതലാണ്.
അപകടസാദ്ധ്യതയുള്ള ഭാഗത്ത് മരക്കമ്പുകളും റിബണും ഉപയോഗിച്ച് താത്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കി ആറ് മാസത്തിലധികം പിന്നിട്ടിട്ടും ശാശ്വതമായി പരിഹാരം കാണാൻ ഇതുവരെ സ്വീകരിച്ചിട്ടില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള ഏക പ്രവേശനവഴിയായതിനാൽ സാധാരണ അറ്റകുറ്റപ്പണിയിലൂടെ പരിഹാരം കാണാനാകില്ല. രോഗികളുമായി ആംബുലൻസുകൾ ഉൾപ്പെടെ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. കൽകെട്ട് തകർന്നുവീഴുകയോ ഗർത്തം കൂടുതൽ വലുതാകുകയോ ചെയ്താൽ ഗതാഗതം തടസപ്പെടുന്നതിനൊപ്പം വലിയ അപകടത്തിനും കാരണമാകും.

വേണം അടിയന്തര ചികിത്സ

= റോഡിന്റെ പാർശ്വഭാഗം ശാസ്ത്രീയമായി സംരക്ഷിക്കുകയും ഗർത്തം സുരക്ഷിതമായി നികത്തുകയും വേണം

= കൽകെട്ടിന്റെ ബലം പരിശോധിച്ച് ആവശ്യമായ പുനർനിർമാണം നടത്തണം

= പൊതുമരാമത്ത്, തദ്ദേശസ്ഥാപന, ആശുപത്രി അധികൃതർ സ്ഥലപരിശോധന നടത്തി കൽകെട്ടിന്റെയും റോഡിന്റെയും സുരക്ഷ ഉറപ്പാക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL