SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.13 PM IST

ശ്രീകൃഷ്ണജയന്തി:ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

തൊടുപുഴ: ബാലഗോകുലത്തിന്റെയും തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയുംആഭിമുഖ്യത്തിൽ 4ന് നടത്തുന്ന ശ്രീകൃഷ്ണജയന്തിമഹാശോഭായാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. തൊടുപുഴയിലെ മഹാശോഭായാത്ര വെള്ളിയാഴ്ച വൈകിട്ട് 4ന് ഉറിയടി - ഗോപികാനൃത്തം : കാരിക്കോട് ദേവീക്ഷേത്രം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, വെങ്ങല്ലൂർ ആരവല്ലിക്കാവ് ഭഗവതിക്ഷേത്രം, നടയിൽക്കാവ് ദേവീക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, തെക്കുംഭാഗം ശ്രീധർമ്മശാസ്താക്ഷേത്രം, ഒളമറ്റം കവല എന്നിവിടങ്ങളിൽ. ഉറിയടിക്ക് ശേഷം ശോഭായാത്രകൾ കാപ്പിത്തോട്ടം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, അഞ്ചിരി,അണ്ണായിക്കണ്ണം, തൊണ്ടിക്കുഴ എന്നീ സ്ഥലങ്ങളിൽ നിന്നും പുറപ്പെടും. മുഖ്യശോഭായാത്ര കാരിക്കോട് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നതിന് മുമ്പായി തൊടുപുഴ, കാരിക്കോട്, കാപ്പിത്തോട്ടം,അണ്ണായിക്കണ്ണം, അഞ്ചിരി എന്നിവിടങ്ങളിലെ ശോഭായാത്രകൾ 4ന് കാരിക്കോട് ദേവീക്ഷേത്രത്തിലെത്തി ഗോപികാനൃത്തം, ഉറിയടി എന്നിവ അവതരിപ്പിച്ച് 4.30ന് പുറപ്പെടും. മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ദേവീക്ഷേത്രം,ഒളമറ്റം കവല, വെങ്ങല്ലൂർ ആരവല്ലിക്കാവ് എന്നിവിടങ്ങളിൽ നിന്നും ശോഭയാത്രകൾ ആരംഭിക്കും. വടക്കുംമുറി തയ്യക്കോടത്ത് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര 4.40 ന് മങ്ങാട്ടുകവലയിൽ സംഗമിക്കും. മുതലിയാർമഠം, കാഞ്ഞിരമറ്റം, തെക്കുംഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കാഞ്ഞിരമറ്റം കവലയിൽ എത്തിച്ചേർന്ന് 5ന് മുഖ്യശോഭായാത്രയോട് ചേരും. 5.20ന് പുളിമൂട്ടിൽ കവലയിൽ വെങ്ങല്ലൂർ ഭാഗത്തുനിന്നുള്ള ശോഭയാത്രയും 5.35ന്ഗാന്ധി സ്‌ക്വയറിൽ ഒളമറ്റം ഭാഗത്തുനിന്നുള്ള ശോഭായാത്രയും മുഖ്യശോഭയാത്രയുമായി ചേരും. 6ന് മണക്കാട്, നെല്ലിക്കാവ് എന്നിവിടങ്ങളിൽ നിന്നുള്ളയാത്രകൾ മണക്കാട് ജംഗ്ഷനിൽ മുഖ്യശോഭായാത്രയുമായി സംഗമിക്കും. ശേഷം 6.30 ന് മഹാശോഭായാത്രയായി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് പുറപ്പെടും. 7.30ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ എത്തി കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ പ്രസാദ വിതരണത്തോടെ ശോഭായാത്ര സമാപിക്കും. തുടർന്ന് ശ്രീവത്സം ബിൽഡിംഗ്സിന് മുൻപിൽ ( ഇ.എ.പി ) വിവിധ ബാലഗോകുലങ്ങൾ ഗോപികനൃത്തം അവതരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL