SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.28 PM IST

ഏലക്കാ കച്ചവടത്തിന് വ്യാജ സ്‌ക്രീൻ ഷോട്ട് തട്ടിപ്പ്

കട്ടപ്പന: പണം നൽകിയതിന്റെ വ്യാജ സ്‌ക്രീൻഷോപ്പ് കാണിച്ച് പാർസലായി ഏലക്ക തട്ടാൻ അന്തർസംസ്ഥാന സംഘങ്ങൾ രംഗത്ത്. സമയോചിത ഇടപെടലിൽ കട്ടപ്പനയിലെ ഏലക്ക മൊത്തവ്യാപാരി നിജാഫ് തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടു. രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിനുപിന്നിൽ. കഴിഞ്ഞദിവസം ഗ്രേഡ് തിരിച്ച അഞ്ച് കിലോഗ്രാം ഏലക്ക നിജാഫിനോട് സംഘം ആവശ്യപ്പെട്ടിരുന്നു. കിലോഗ്രാമിന് 3750 രൂപ നിരക്കിൽ പണം അടച്ചതായുള്ള സ്‌ക്രീൻഷോട്ടും ഇവർ അയച്ചുനൽകി. പണം അക്കൗണ്ടിലെത്തിയതായി വിശ്വസിച്ച് ഏലക്ക പാർസൽ അയയ്ക്കുകയുംചെയ്തു. പിന്നീട് ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് പണം അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് കട്ടപ്പനയിലെ ഹെഡ് പോസ്റ്റ്ഓഫീസിലെത്തി പരാതി നൽകി. തൊടുപുഴയിലെ തപാൽ ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് പാർസൽ അയയ്ക്കുന്നത് തടയാൻ കഴിഞ്ഞു. പാർസൽ അയയ്ക്കാൻ ചെലവായ തുക മാത്രമേ നഷ്ടമായുള്ളൂ. സമാനരീതിയിൽ ഹൈറേഞ്ചിലെ നിരവധി വ്യാപാരികൾ തട്ടിപ്പിനിരയായതായി വിവരം ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL