തൊടുപുഴ: ആരോഗ്യവകുപ്പ് ജില്ലാ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾക്കെതിരെ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യവകുപ്പിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽജോലി ചെയ്യുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതായാണ് ആരോപണം. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ വെക്ടർ കൺട്രോൾ വിഭാഗത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറും എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എസ്. സുനിൽകുമാറിനെ സേനാപതിയിലേക്കും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.മാടസ്വാമിയെ രാജാക്കാട്ടേക്കും സ്ഥലം മാറ്റി. പകരം ചുമതല ഏറ്റെടുക്കേണ്ട ജീവനക്കാരൻ ഉത്തരവുമായി ഓഫീസിൽ എത്തിയപ്പോഴാണ് സ്ഥലം മാറ്റപ്പെട്ട ജീവനക്കാർ വിവരം അറിയുന്നത്. . ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും ജീവനക്കാരെ തിരഞ്ഞുപിടിച്ച സ്ഥലംമാറ്റുന്ന നടപടികൾ തകൃതിയായി നടക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിലും,ജില്ലാ - താലൂക്ക് ആശുപത്രികളിലും ജോലിചെയ്യുന്ന അറ്റൻഡർമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവരുടെ സ്ഥലംമാറ്റ പട്ടികയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാറും, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ ട്രഷറർ പി.എം റഫീഖും പുറപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിന് മുന്നിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറിയേറ്റ് അംഗ കെ.എസ് ജാഫർഖാനും ഉദ്ഘാടനം ചെയ്തു. വിവിധകേന്ദ്രങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ബിന്ദു, ജോയിന്റ് സെക്രട്ടറി ടി.ജി രാജീവ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സജിമോൻ ടി മാത്യു, എം.എം റംസീന, അനീഷ് ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി.ഷിബു, ജിതേഷ്, പി.എം ജലീൽ, ശരത് സി.എം, അഖിൽ കെ.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |