തൊടുപുഴ: കാഞ്ഞിരമറ്റം മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീഫ് വിപ്പ് അപു ജോൺ ജോസഫിന് നിവേദനം നൽകി. കണിയാമ്മുഴി ഭാഗത്തുള്ള ചെക്ക് ഡാമിനോട് ചേർന്ന് താമസിക്കുന്ന 10 ഓളം കുടുംബങ്ങളുടെ യാത്ര സൗകര്യം ഉൾപ്പടെയുള്ള വർഷങ്ങളായുള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നിവേദകസംഘം ആവശ്യപ്പെട്ടു. മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് എത്രയും വേഗം പൂർത്തിയാക്കുക, ചുങ്കം - കാരിക്കോട് ബൈപാസ്സിന്റെ ഉടൻ ആരംഭിക്കുക എന്നിവയും കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ സി.എസ് മഹേഷ്, ശ്രീക്കുട്ടി അഭിലാഷ്, അഭിലാഷ്. പി.ബി, സന്തോഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ, ബിറ്റിലാൽ, നിർമ്മൽ ജോണി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |