SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

അഴീക്കൽ തുറമുഖ ആധുനികവത്കരണം വേഗത്തിൽ

kv-sumesh

കണ്ണൂർ:അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ പുരോഗമിക്കുന്നു.അടുത്ത മാർച്ചോടെ പ്രവൃത്തി പൂർത്തീയാക്കുന്നതിന് കെ.വി.സുമേഷ് എം.എൽ.എ ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ നിർദേശം നൽകി.നിലവിൽ ചുറ്റുമതിലടക്കം ആകെ 45 ശതമാനം പ്രവൃത്തി പൂർത്തിയായി. ഫിഷറീസ് ഓഫീസ്, 186 മീറ്റർ വാർഫ്, ലേലപ്പുര, കടമുറികൾ, സാഫ് പ്രോസസിംഗ് യൂണിറ്റ്, ലോക്കർ മുറികൾ, നെറ്റ് മെന്റിംഗ് കെട്ടിടം, ഫിഷ് പ്രോസസിംഗ് യൂണിറ്റ്, കാന്റീൻ കെട്ടിടം, ശുചിമുറികൾ, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയുടെ പ്രവൃത്തി വേഗത്തിലായിട്ടുണ്ട്. റോഡ് പാർക്കിംഗ് ഏരിയ, ഡ്രൈനേജ് പ്രവൃത്തികളും ഇതോടൊപ്പം നടക്കും. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, ഹാർബർ എൻജിനിയറിംഗ് എക്സിക്യൂട്ടീവ് എൻജിനീയർ ലിൻഡ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ എൻ.വിനയൻ, അസി.എൻജിനിയർ സുനിൽകുമാർ, ഓവർസിയർ ഇ.നിവ്യ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL