മാഹി: പുതുച്ചേരി വിമോചന ദിനത്തോടനുബന്ധിച്ച് പുതുച്ചേരി കലാ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ മയ്യഴി മേഖലയിൽ രണ്ട് ദിവസങ്ങളിലായി ഫെസ്റ്റിവൽ ഓഫ് മയ്യഴി സംഘടിപ്പിക്കുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ അറിയിച്ചു.
നവംബർ 1, 2 തീയതികളിൽ വിവിധ തരത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിക്കാൻ ആലോചനായോഗം ഒക്ടോബർ നാലിന് മാഹി അഡ്മിനിസ്‌ട്രേറ്റരുടെ ഓഫീസിൽ ചേരും, മാഹി മേഖലയിൽ പ്രവർത്തിച്ചുവരുന്ന വിവിധ കലാ സാംസ്‌കാരിക സംഘടനകളിലെ മെമ്പർമാരുടെ യോഗം അന്നേ ദിവസം വൈകുന്നേരവും ചേരും. മയ്യഴിയിലെ വിവിധ കലാസാംസ്‌കാരിക സ്ഥാപനങ്ങളിലൂടെ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ കലാഭിരുചി പ്രകടിപ്പിക്കാം. പോണ്ടിച്ചേരി ആർട്ട് ആൻഡ് കൾച്ചറൽ ഡിപ്പാർട്ട്‌മെന്റിൽ നടന്ന ചർച്ചയിൽ ആർട്ട് ആൻഡ് കൾച്ചറൽ ഡയറക്ടർ കലൈപെരുമാൾ, ഡോ. വിചിത്ര പാലിക്കണ്ടി, അരുൽ രാജ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |