
കണ്ണൂർ: നിസ്സാരകാര്യങ്ങൾക്കുപോലും പ്രശ്നമുണ്ടാക്കുന്നയിടമാണ് സ്കൂൾ കലോത്സവവേദികൾ. എന്നാൽ സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവവേദിയിലെത്തിയാൽ ഈ ധാരണ അപ്പാടെ മാറ്റിവെക്കേണ്ടിവരും. പ്രധാനമത്സരം ജീവിതത്തോടുതന്നെയായതുകൊണ്ടായിരിക്കാം ഇവിടെ മത്സരാർത്ഥികൾ കലയെ പോരാട്ടമാക്കാതെ കലയായി കാണുന്നതും.
ഒരു പരാതിപോലും അവശേഷിപ്പിക്കാതെയാണ് സ്പെഷ്യൽ കലോത്സവത്തിൽ കണ്ണൂരിന്റെ ആതിഥേയത്വം. വിധി നിർണയം , ജഡ്ജിംഗ് പാനൽ തുടങ്ങി കലാപ്രകടനങ്ങളുമായി ബന്ധപ്പെട്ട് ഒരു പരാതികളുമുണ്ടായില്ല. ഒരുതരത്തിൽ കല ഉയർത്തുന്ന ഉദാത്തമായ തലം കൊണ്ടാടപ്പെടുകയായിരുന്നു . ഭക്ഷണം, താമസം, ഗതാഗതം എന്നിവയിലും ആരും പരാതിപ്പെട്ടില്ല.
ഇനങ്ങൾ ഇനിയും കൂടട്ടെ
അടുത്ത കലോത്സവം മുതൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് കൂടുതൽ മത്സര ഇനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മിമിക്രി പോലെ അവരുടെ ശേഷിക്ക് അനുസരിച്ച് പ്രകടനം നടത്താവുന്ന ഇനങ്ങൾ വേണമെന്ന അഭിപ്രായം ശക്തമാണ്. ഉഇത്തരം ആവശ്യങ്ങൾ സജീവമായി പരിഗണിക്കുമെന്ന് ഡി.പി.ഐ ധന്യ ആർ.കുമാർ പറഞ്ഞു. കുട്ടികളുടെയും അദ്ധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും മനസ്സർപ്പിച്ചുള്ള പങ്കാളിത്തമാണ് ഈ കലാമേളയുടെ വിജയമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ രിതിയിൽ കുട്ടികൾ കലോത്സവത്തെ അവരുടെ മനസ്സുപോലെത്തന്നെ വിശാലമായ അർത്ഥത്തിൽ സമീപിക്കുന്നത് കാണുന്നത് സന്തോഷകരമാണ്. അതു തന്നെയാണ് കലയുടെ യഥാർത്ഥ ലക്ഷ്യം
ഡോ. പി. ടി. ബാബുരാജ്
( സംസ്ഥാന ഭിന്നശേഷി കമ്മിഷണർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |