SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം

report
സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം അഡ്വ. രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: മൊകേരി ഗ്രാമപഞ്ചായത്ത് സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് പി. വത്സന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്തിലെ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന അവഗണനയും പീഡനങ്ങളും പരാതികളും കുടുംബ ജീവിതത്തിലെ അവസ്ഥാ പഠനവവും ഓരോ വീടുകളും സന്ദർശിച്ച് സർവ്വെ നടത്തി കണ്ടെത്തിയ വിവരശേഖരമാണ് പ്രകാശനം ചെയ്തത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ. ചന്ദ്രി റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ഷൈനി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ, പഞ്ചായത്ത് സെക്രട്ടറി കെ. സത്യൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി യൂസഫ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജയപ്രസാദ് സംസാരിച്ചു. ലസിത നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL