SignIn
Kerala Kaumudi Online
Monday, 19 October 2026 2.38 AM IST

രണ്ടുവയസുകാരന്റെ മരണം : പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്

rahul

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടുവയസുകാരൻ മരിച്ചത് പോഷകാഹാരക്കുറവും ശരിയായ പരിചരണവും ലഭിക്കാതതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹരിപ്പാട് കാർത്തികപ്പള്ളി മഹാദേവിക്കാട് വലിയകുളങ്ങരയിൽ രാജേഷ് - താര ദമ്പതികളുടെ മകൻ രാഹുലിനെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടിണി മരണമെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ വ്യക്തമായത്. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ, മറ്റ് ബാഹ്യമായ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോർട്ടത്തിന്റെ പൂർണമായ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ പറഞ്ഞു.

താരയെ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. പാൽ തൊണ്ടയിൽ കുടുങ്ങി രാഹുൽ മരിച്ചതായാണ് പിതാവ് പറഞ്ഞത്. എന്നാൽ കൊവിഡ് കാലത്ത് ഇവരുടെ മറ്രൊരു ആൺകുട്ടി കൈയിൽ നിന്ന് നിലത്തുവീണ് മരിച്ചതിനാൽ രാഹുലിന്റെ മരണത്തിൽ വിശദാന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ദമ്പതിരൾക്ക് നാല് പെൺകുട്ടികളും രാഹുലും മുമ്പ് മരിച്ച ആൺകുട്ടിയുമടക്കം ആറ് മക്കളാണുണ്ടായിരുന്നത്.

രാജേഷിന്റെ ബന്ധുവീട്ടിലെ ഒരുമുറിയിലാണ് ഇവർ കഴിഞ്ഞുവന്നത്. താരയെ ശനിയാഴ്ച വൈകിട്ടാണ് പ്രസവത്തിനായി നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവർ ഇന്നലെ ആൺകുഞ്ഞിന് ജന്മം നൽകി. മറ്റ് കുട്ടികളെ ശിശുക്ഷേമസമിതി അടിയന്തരമായി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടിയുടെ സംരക്ഷണത്തിൽ കടുത്ത വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കുന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വാതല്ലൂർ കൊയ്ക്കൽ ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീട്ടുവളപ്പിൽ സംസ്കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA