
പിലിക്കോട് :പിലിക്കോട് സി കൃഷ്ണൻ നായർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവാമൃതം പരിപാടി സംഘടിപ്പിച്ചു . കുടിവെളള സാമ്പിൾ ശേഖരണ ജീവാമൃതം പരിപാടി വാർഡ് മെമ്പറും, എസ്.എം.സി വൈസ് ചെയർമാനുമായ പി. രേഷ്ണ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തിലെ 100 കിണറുകളിൽ നിന്ന് കുടിവെള്ള സാമ്പിൾ ശേഖരിച്ച് ലാബിൽ ഗുണ നിലവാര പരിശോധന നടത്തി. പരിശോധന ഉദ്ഘാടനം വാർഡ് മെമ്പർ വി.പ്രദീപൻ നിർവഹിച്ചു. ഹരിത കേരള മിഷൻ ലാബ് കോ ഓർഡിനേറ്റർ ടി.വി.ഷിബി, കുടിവെള്ള പരിശോധന പദ്ധതി വിശദീകരിച്ചു സ്കൂൾ പ്രിൻസിപ്പൽ എ.രത്നാവതി അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ കെ.സുരേഷ് , എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ എൻ.അബ്ദുൾ ലത്തീഫ്, കശ്യപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |