SignIn
Kerala Kaumudi Online
Saturday, 24 October 2026 3.49 PM IST

റബ്ബർ പുരക്ക് തീപിടിച്ചു

fire-

കാസർകോട് : ബോവിക്കാനം റിക്ക്സൺ ഡേവിയർ ചർച്ചിന്റെ ഉടസ്ഥതയിലുള്ള ആസ്ബറ്റോസ് ഷീറ്റ് പാകിയ റബർ പുരയ്ക്ക് ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് തീപിടിച്ചത്. ഷെഡ്ഡിനകത്ത് ഉണങ്ങാൻ ഇട്ടിരുന്ന 150ഓളം റബർ ഷീറ്റുകളും സമീപത്ത് സൂക്ഷിച്ചിരുന്ന മരങ്ങളും മറ്റും പൂർണമായും കത്തി നശിച്ചു. കാസർകോട് നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. പുക പുരയിൽ നിന്നും തീ പടർന്നതാണെന്നാണ് സംശയിക്കുന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ വി.എൻ വേണുഗോപാൽ, വി.കെ.നിധിഷ് , ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ടി.കെ.ശ്രീകേഷ് , കെ.അരുൺ കുമാർ, ഡ്രൈവർ എം.രമേശ്, കെ.ആർ.അജേഷ്, അരുണ പി.നായർ, അശ്വാന്ത്, രാജേന്ദ്രൻ, സുഭാഷ് എന്നിവർ തീ അണയ്ക്കാൻ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL