SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

പി.പി.ദിവ്യ രാജിവെക്കണമെന്ന് അഡ്വ.മാർട്ടിൻ ജോർജ്

martin-george

കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും ഡി.സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.ചെങ്ങളായിയിലെ പെട്രോൾ ബങ്കിന് എൻ.ഒ.സി നൽകാൻ താൻ എഡിഎമ്മിനോട് പലതവണ ആവശ്യപ്പെട്ടപ്പോൾ അത് നൽകിയില്ലെന്നും പിന്നീട് അത് നൽകിയതിന് പിന്നിൽ എന്താണ് നടന്നതെന്ന് തനിക്കറിയാമെന്നും പറയുകയുണ്ടായി. ഒരു പെട്രോൾ പമ്പിന്റെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള പ്രത്യേക താൽപര്യം എന്താണെന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. അഥവാ അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഒരു പൊതുപ്രവർത്തക അത് മൂടിവെക്കുകയല്ല ചെയ്യേണ്ടത്. കൃത്യമായ പരാതി ഉത്തരവാദപ്പെട്ട അധികാരികൾക്ക് നൽകണം. അല്ലാതെ തന്റെ കയ്യിൽ തെളിവുണ്ടെന്നും സർക്കാർ ജോലി ഇല്ലാതാകാൻ ഒരു നിമിഷം മതിയെന്നും പറഞ്ഞ് ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല.ചെങ്ങളായിയിലെ പെട്രോൾ ബങ്കിന് എൻ.ഒ സി നൽകിയതിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തണം.എ.ഡി.എമ്മിന്റെ മരണത്തിലും സമഗ്രമായ അന്വേഷണമുണ്ടാകണം. ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL