SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

പെരിയ വിധിക്ക് മുമ്പേ പൊലീസിന് തലവേദന കഥകൾ പറഞ്ഞ് കോൺഗ്രസ്-സി.പി.എം സൈബർ യുദ്ധം

peria

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് എറണാകുളം സി.ബി.ഐ കോടതി ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ സി.പി. എം , കോൺഗ്രസ് പ്രവർത്തകർ ആരംഭിച്ച സൈബർ യുദ്ധം പൊലീസിന് തലവേദനയാകുന്നു. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും കളക്ട്രേറ്റിൽ വിളിച്ചുചേർത്ത സമാധാനയോഗത്തിലെ ധാരണകൾ പാടെ തെറ്റിച്ചാണ് സൈബറിടത്തിൽ തങ്ങളുടെ വാദം അവതരിപ്പിച്ച് എതിർചേരിയെ പ്രകോപിപ്പിക്കുന്നത്.

'ഒരു കഥ പറയാം ഞങ്ങൾ' എന്ന പേരിൽ കല്ല്യോട്ട് കൊലക്കേസ് പ്രതികൾക്ക് അനുകൂലമായും കൊല്ലപ്പെട്ട യുവാക്കളെ മോശമായി ചിത്രീകരിച്ചു കൊണ്ടും സോഷ്യൽ മീഡിയയിൽ സി പി.എം അനുകൂലികളാണ് സൈബർ യുദ്ധം തുടങ്ങിവച്ചത്. ഇതിനെതിരെ കൊല്ലപ്പെട്ട ശരത് ലാലിൻെറയും കൃപേഷിന്റേയും രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഞങ്ങളും ഒരു കഥ പറയാം എന്ന തലക്കെട്ടിൽ പ്രതികൾക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയകളിൽ രംഗത്തെത്തി.

സൈബർ സെൽ നിരീക്ഷണത്തിലാണ്

സോഷ്യൽ മീഡിയകളിൽ ഇടുന്ന ഓരോ രാഷ്ട്രീയ പോസ്റ്റുകളും നിരീക്ഷിക്കുന്നതിനും കർശന നടപടി എടുക്കുന്നതിനും സൈബർ സെല്ലിലെ വിദഗ്ദ്ധരെ തന്നെ ഉൾപ്പെടുത്തി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. സംഘർഷം ഉണ്ടാക്കും വിധമോ കലാപാഹ്വാനം ഉണ്ടാക്കുന്നതോ പോസ്റ്റുകൾ നിരീക്ഷിച്ച് കാരണക്കാരെ കണ്ടെത്തി കർശനമായ നടപടി എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

പൊലീസ് കനത്ത ജാഗ്രതയിൽ

വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തിൽ പെരിയ , കല്ല്യോട്ട്, എച്ചിലടുക്കം ഭാഗങ്ങളിൽ ഇന്നും ശക്തമായ പൊലീസ് കാവലും പട്രോളിംഗും ഉണ്ടാകും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്യുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL