SignIn
Kerala Kaumudi Online
Monday, 19 October 2026 2.02 AM IST

സംസ്ഥാനത്തെ 586 സ്പാകളിൽ  റെയ്ഡ് ; പീഡനത്തിന്  കോവളത്തെ  സ്പാ  ഉടമകളും  കുട്ടിയുടെ  രക്ഷിതാക്കളും  പിടിയിൽ

1

വിഴിഞ്ഞം/ തിരുവനന്തപുരം: ആന്ധ്ര സ്വദേശിനിയായ 16കാരിയെ കോവളത്ത് ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്പാകളിൽ വ്യാപക റെയ്ഡ്. നിയമം ലംഘിച്ച് പ്രവർത്തിച്ച 14 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. അഞ്ചുപേർ അറസ്റ്റിലായി. ശനിയാഴ്ച കോവളത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച എട്ട് സ്പാകൾ പൂട്ടിയിരുന്നു. ചട്ടങ്ങൾ പാലിക്കാത്ത 44 സ്പാകൾക്ക് നോട്ടീസ് നൽകി. സംസ്ഥാനത്താകെയുള്ള 821 സ്ഥാപനങ്ങളിൽ 586 സ്പാകളിലും ഇന്നലെ പരിശോധന നടത്തി. എ.ഡി.ജി.പി പി.വിജയന്റെ നിർദ്ദേശാനുസരണമായിരുന്നു 'ഓപ്പറേഷൻ സ്പാ' എന്ന പ്രത്യേക പരിശോധന.

പെൺകുട്ടിയുടെ പീഡനവുമായി ബന്ധപ്പെട്ട കേസിൽ തൊഴിച്ചലിലും ചപ്പാത്തിലും ആയുർകേരള സ്പാ നടത്തുന്ന ആലപ്പുഴ നടുവേൽ മുറി നയന വീട്ടിൽ സജിത്ത് കുമാർ (47),കോവളം അവാടുതുറയിൽ ഡ്രീംസ് സ്പാ ഉടമ പൂവാർ സാഫല്യം വീട്ടിൽ നിശാന്ത് (46) എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നും രണ്ടും പ്രതികളായ പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും ആന്ധ്രയിൽ പിടിയിലായെന്ന് സൂചന.

മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ പെൺകുട്ടിയുടെ സംരക്ഷണം ഇളയമ്മ ഏറ്റെടുക്കുകയായിരുന്നു. ബംഗളൂരുവിലെയും ചെന്നൈയിലേയും സ്പാകളിൽ എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽകി. കോവളം സി.ഐ വി.എം.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഷീന ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

 ഹെൽത്ത് ഇൻസ്പെക്ടറുടെ ബിനാമി !

കോവളത്തെ സ്പാ തിരുവനന്തപുരത്തെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ബിനാമി ഇടപാടിലുള്ളതാണെന്നാണ് സൂചന. സ്പായിൽ വച്ചു പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടിയതോടെ പെൺകുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. കണ്ടെത്തി രക്ഷിതാക്കളെ ഏല്പിച്ചെങ്കിലും രണ്ട് ആധാറും അതിലെ പ്രായവ്യത്യാസവും പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, SPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA