SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

എം.ടിയുടെ പുസ്തകങ്ങൾ കൈമാറി

book
തുഹിനാ ദേവ് മാഹി സ്‌പോർട്സ് ക്ലബ്ബ് ഭാരവാഹികൾക്ക് എം.ടിയുടെ പുസ്തകങ്ങൾ കൈമാറുന്നു

മാഹി: മാഹി സ്‌പോർട്സ് ക്ലബ്ബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ പുസ്തകം വായനക്കാരിലേക്ക് എന്ന ആശയത്തിന്റെ ഭാഗമായി എം.ടിയുടെ പുസ്തകങ്ങളുടെ സമാഹാരം തുഹിനാ ദേവ് മാഹി സ്‌പോർട്സ് ക്ലബ്ബിന്റെ ഭാരവാഹികൾക്കു കൈമാറി.
വാസ്തു ശാസ്ത്രത്തിൽ ഡൽഹി ഐ.ഐ.ടിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ചെന്നൈ ഇൻടെൽസാടിൽ സീനിയർ പ്രോജക്ട് ഡിസൈനറായി ജോലി നോക്കുന്ന മയ്യഴി വൈദ്യുതി വകുപ്പിലെ മുൻ ജീവനക്കാരൻ ജിനദേവിന്റെയും മയ്യഴിയിലെ വനിതാ സാമൂഹിക പ്രവർത്തക പ്രേമകുമാരിയുടേയും മകളാണ് മികച്ച നർത്തകിയും സ്റ്റേജ് പെർഫൊർമറുമായ തുഹിനാ ദേവ്. വീടകത്തിൽ വച്ചു നടന്ന പരിപാടിയിൽ മാഹി സ്‌പോർട്സ് ക്ലബ്ബ് ഭാരവാഹികളായ അടയേരി ജയരാജൻ, കെ.സി നികലേഷ്, പി.എ പ്രദീപ് കുമാർ, മനോഹരൻ അടയേരി, സി.എച്ച് സതീശൻ, സി.എച്ച് മുഹമ്മദ് അലി, എം. ജിനദേവ്, പ്രേമകുമാരി സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL