SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

'മാജിക്കൽ ആർട്ട്സ്' ചിത്രപ്രദർശനം

chithram
ചിത്രപ്രദർശനം ചിത്രകാരനും ചരിത്ര ഗവേഷകനുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏഴോളം പഞ്ചായത്തുകളിലുള്ള പഠിതാക്കളുടെ അറുപത്തിനാല് ചിത്രങ്ങളുടെ പ്രദർശനം 'മാജിക്കൽ ആർട്ട്സ്' എന്ന പേരിൽ തിരുവങ്ങാട് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ചിത്രകലാ ആർട്ടിസ്റ്റുകളായ വി. സഫ്വാന, ശിഖിൽ രാജ് എന്നിവരുടെ കീഴിൽ ചിത്രകലാ പരിശീലനം നേടിയ പഠിതാക്കളുടേതാണ് പ്രദർശനം. ചിത്രകാരനും ചരിത്ര ഗവേഷകനുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ഫർസാന,
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. മഞ്ജുഷ എന്നിവർ സംസാരിച്ചു. വി. സഫ്‌വാന സ്വാഗതവും ശിഖിൽ രാജ് നന്ദിയും പറഞ്ഞു. പ്രദർശനം 11 വരെ തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CHITHRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL