SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

മുഹമ്മദ്‌ ആസിഫിന്റെ മരണം ലോറി കയറി ഇടുപ്പെല്ല് തകർന്ന് ; പൊലീസ് സർജൻ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി

tiper

കാസർകോട്: മഞ്ചേശ്വരം ബായാർപദവിലെ ടിപ്പർ ലോറി ഡ്രൈവർ മുഹമ്മദ് ആസിഫിന്റെ സംശയാസ്പദ സാഹചര്യത്തിലുള്ള മരണത്തിൽ ഫോറൻസിക് സർജന്റെ റിപ്പോർട്ട് പുറത്തുവെന്നു. ലോറിയുടെ ചക്രം കയറി ഇടുപ്പെല്ല് തകർന്നതിനെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് ഫോറൻസിക് സർജന്റെ റിപ്പോർട്ടിലുള്ളത്.

ലോറിയിൽ നിന്ന് ഇറങ്ങുന്നതിനിടെതാഴെ വീണ് സംഭവിച്ചതാകാം അപകടമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് സർജൻ ഡോ. ശ്രീകാന്ത് നൽകിയ റിപ്പോർട്ടിലുള്ളത്. പരിയാരത്ത് നടന്ന പോസ്റ്റുമോർട്ടത്തിൽ ഇടുപ്പെല്ല് തകർന്നതാണ് മരണകാരണമെന്നു വ്യക്തമായിരുന്നു. ഇതെങ്ങിനെ സംഭവിച്ചുവെന്നു പരിശോധിക്കുന്നതിനാണ് പൊലീസ് സർജൻ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ചത്. താഴെവീണ ശേഷം ടിപ്പർ ലോറി മുന്നോട്ടു നീങ്ങിയിട്ടുണ്ടാുമെന്നും പിൻഭാഗത്തെ ടയർ കയറിയിറങ്ങി അപകടം സംഭവിച്ചതായിരിക്കുമെന്നുമാണ് പൊലീസ് സർജൻ അന്വേഷണ സംഘത്തിന് രേഖാമൂലം നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ടിലെ വിവരം കൈമാറുന്നതിന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ർഉത്തംദാസിനെ ഫോറൻസിക് സർജൻ ഇന്നലെ പരിയാരത്തേക്ക് വിളിപ്പിച്ചിരുന്നു. കഴിഞ്ഞ 15ന് രാത്രിയിലാണ് മുഹമ്മദ് ആസിഫിനെ കായർക്കട്ടയിൽ ലോറിക്ക് സമീപം അവശ നിലയിൽ കാണപ്പെട്ടത്. രാത്രി വീട്ടിൽ നിന്ന് പുറപ്പെട്ട യുവാവിനെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കായർക്കട്ടയിൽ റോഡരികിലാണ് കണ്ടെത്തിയത്. ലോറി നിർത്തിയിട്ട നിലയിൽ കണ്ടെതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവശനിലയിൽ ആസിഫിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ യുവാവിനെ രക്ഷിക്കാനായിരുന്നില്ല. സംശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്.

പൊലീസ് സർജൻ നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL