
ഇരിട്ടി:ഇരിട്ടി നഗരസഭയുടെ 2025-26 വർഷത്തെ വാർഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടത്തി. ജില്ലാ പ്ലാനിംഗ് ഓഫിസർ നിനോജ് മേപ്പടിയത്ത് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ബൾക്കിസ് പദ്ധതി വിശദീകരണം നടത്തി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സുരേഷ്, കെ.സോയ, ടി.കെ.ഫസില കൗൺസിലർമാരായ വി.ശശി,വി.പി. അബ്ദുൾ റഷീദ്, എ.കെ.ഷൈജു, പി.സീനത്ത് സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ലിൻ സിറ്റി മാനേജർ കെ.വി.രാജിവൻ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.ആർ.അശോകൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.. 17 വിവിധ വർക്കിംഗ് ഗ്രൂപ്പുകൾചർച്ചയുടെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |