SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

പ്രതിഷ്ഠാദിന കളിയാട്ടം

muthappan

നീലേശ്വരം:തെരുവത്ത് കളത്തിൽ തറവാട് മുത്തപ്പൻ മടപ്പുര നവീകരണ പുന:പ്രതിഷ്ഠാ തിരുവപ്പന മഹോത്സവം 29മുതൽ ഫെബ്രവരി 1 വരെ നടക്കും. 29ന് ഉച്ചയ്ക്ക് ശേഷം പുന:പ്രതിഷ്‌ഠാപൂജ. 30ന് ഉച്ചയ്ക്ക് 12 മണിക്കും 1 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാകർമ്മം നടക്കും. 31ന് വൈകീട്ട് നാല് മണിക്ക് മുത്തപ്പനെ മലയിറക്കൽ ചടങ്ങോടുകൂടി ഉത്സവത്തിന്‌ തുടക്കമാകും വൈകീട്ട് 9.30ന്‌ കുട്ടികളുടേയും മാതൃസമിതി അംഗങ്ങളുടേയും കലാപരിപാടികൾ അരങ്ങേറും.രാത്രി 11ന് കലശം എഴുന്നെള്ളത്ത് തുടർന്ന് കലിക്കപ്പാട്ട്,ഫെബ്രുവരി 1ന് പുലർച്ചെ 5ന് തിരുവപ്പന പുറപ്പാട് 10 മണി മുതൽ തുലാഭാരം.11.30 മുതൽ അന്നദാനം.വൈകീട്ട് മുത്തപ്പനെ മല കയറ്റൽ ചടങ്ങോടെ സമാപനം. വാർത്താസമ്മേളനത്തിൽ കളത്തിൽ സുധാകരൻ, കളത്തിൽ അമ്പാടി, എന്നിവർ സംബന്ധിച്ചു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL