
കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നടന്ന ഭരണഘടനാ സംരക്ഷണ സദസ് മുൻ കണ്ണൂർ വി.സി ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കെ.പി.സി സി സെക്രട്ടറി ജ്യോതി രാധിക വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജേഷ് തമ്പാൻ, ഷോണി കെ.തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ മാർട്ടിൻ ജോർജ്, സുജിത്ത് തച്ചങ്ങാട്, വിനോദ് കപ്പിത്താൻ, ശിവ പ്രസാദ് അറവത്ത്, അഡ്വ.രേഖ രതീഷ്, ശ്രീനാഥ് ബദിയടുക്ക, ഗിരി കൃഷ്ണൻ കൂടാല, മാർട്ടിൻ അബ്രഹാം, രജിത രാജൻ, ജിബിൻ പയ്യന്നൂർ, രോഹിത് എറുവാട്ട്, ജുനൈദ് ഉറുമി, ഷിബിൻ ഉപ്പിലിക്കൈ, ആബിദ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |