
കാഞ്ഞങ്ങാട്: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാൻഡിൽ ലെറ്റ് വാക്ക് സംഘടിപ്പിച്ചു .ഹോസ്ദുർഗ്ഗ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കാഞ്ഞങ്ങാട് സബ് കളക്ടർ പ്രദീക് ജെയ്ൻ ഉദ്ഘാടനം ചെയ്തു .എ.ഡി.എം കെ.അഖിൽ അദ്ധ്യക്ഷത വഹിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച് സ്മൃതി മണ്ഡപം ചുറ്റി നെഹ്റു മൈതാനി വഴി സബ് കളക്ടർ ഓഫീസ് പരിസരത്ത് സമാപിച്ചു. ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ, ഹോസ്ദുർഗ്ഗ് ഹയർ സെക്കൻഡറി ,നെഹ്റു കോളേജ് എൻ.എസ്.എസ്. വിദ്യാർത്ഥികളും റവന്യു ജീവനക്കാരും മാർച്ചിൽ അണി നിരന്നു .ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു മാർച്ച്. ജില്ലയിലെ വിവിധ നിയോജക മണ്ഡലം വരണാധികാരികൾ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |