
പൂച്ചക്കാട് : ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. അരവത്ത് കെ.യു.പത്മനാഭ തന്ത്രി കാർമ്മികത്വം വഹിച്ചു. വൃന്ദാവന കീക്കാൻ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ സമർപ്പണം പത്മനാഭ തന്ത്രി നിർവ്വഹിച്ചു. പ്രണവം കലാകായികവേദി കീക്കാൻ നിർമ്മിച്ച കമാനം ക്ഷേത്രം പ്രസിഡന്റ് ഡോ.ബൽറാം നമ്പ്യാർ ഉദ്ഘാടനം ചെയ്തു. അരവത്ത് കെ.യു. പദ്മനാഭ തന്ത്രി കാർക്കള ബാലാജി ശിബിര പി.ആർ.ബാലകൃഷ്ണ ഗുരുസ്വാമി, ഡോ.എം.ബൽറാം നമ്പ്യാർ എന്നിവരെ ആദരിച്ചു.. വിഷ്ണു പ്രസാദ് ഹെബ്ബർ, രാഗേഷ് തെക്കേക്കര,കെ.വി.രാജൻ,സുബ്രയ മാസ്റ്റർ,ശ്രീരാം ആഗിത്തായ,നാരായണ ഹെബ്ബർ എന്നിവർ പ്രസംഗിച്ചു . ക്ഷേത്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.കൃഷ്ണൻ സ്വാഗതവും ട്രഷറർ കെ.രവിവർമ്മൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |