
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻഹോസ്ദുർഗ് യൂണിറ്റ് വാർഷിക സമ്മേളനം കാരാട്ട് വയൽ പെൻഷൻ ഭവനിൽ ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പുനായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.സുമതി അനുശോചനവും കെ.ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടുംകെ.മോഹൻദാസ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.ടി.കാർത്യായനി,ജില്ലാകമ്മിറ്റി അംഗം വി.വി.ബാലകൃഷ്ണൻ, ജില്ലാ ട്രഷറർ എസ്. ഗോപാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കെ.ചന്ദ്രശേഖരൻ,ബ്ലോക്ക് പ്രസിഡന്റ് ബി.പരമേശ്വരൻ, കെ.വി.കുഞ്ഞികൃഷ്ണൻ,പനത്തടി നാരായണൻ എന്നിവർ സംസാരിച്ചു. എം.കൃഷ്ണൻ സ്വാഗതവും ടി.കെ.സുധാകരൻ നന്ദിയും പറഞ്ഞു. .ഭാരവാഹികൾ:കെ.രവീന്ദ്രൻ (പ്രസിഡന്റ് ) , കെ.ചന്ദ്രൻ (സെക്രട്ടറി), കെ.മോഹൻദാസ് (ട്രഷറർ ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |