
പയ്യന്നൂർ : രാമന്തളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി.എസ് ഒരുമ എ.എച്ച് പ്രൊഡ്യൂസർ ഗ്രൂപ്പ് ചാണകപൊടി ജൈവവളം യൂണിറ്റ് കുന്നരു സെൻട്രൽ എ.ഡി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ ഉദ്ഘാടനം ചെയ്തു. സി ഡി.എസ് ചെയർപേഴ്സൺ പി.വി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.പി ദിനേശൻ, ബിന്ദു നീലകണ്ഠൻ, മെമ്പർ എൻ.വി.സജിനി , ബ്ലോക്ക് കോഓർഡിനേറ്റർ ലിജിന സംസാരിച്ചു. മെമ്പർ സെക്രട്ടറി പി.കെ.സജിത സ്വാഗതവും ഉഷ നന്ദിയും പറഞ്ഞു.ചാണകം, ആട്ടിൻ കാഷ്ഠം , ചകിരിച്ചോറ് എന്നിവ ശാസ്ത്രീയമായ രീതിയിൽ ഉണക്കി പൊടിച്ച് പാക്കറ്റുകളിലാക്കിയാണ് ജൈവ വളം വിൽപ്പനക്ക് തയ്യാറാക്കിയിട്ടുള്ളത്. ഫോൺ : 8078132699.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |