
കാഞ്ഞങ്ങാട്: യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഭൂട്ടാൻ സന്ദർശിച്ച എൻ.സി സി. 32 കേരള ബറ്റാലിയൻ
പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റിലെ സീനിയർ അണ്ടർ ഓഫീസർ എൻ.നന്ദകിഷോറിന് കോളേജിൽ ഉജ്ജ്വല സ്വീകരണം നൽകി.പന്ത്രണ്ട് എൻ.സി സി കാഡറ്റുകളാണ് ഇന്ത്യയിൽ നിന്ന് എൻ.സി സി. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഭൂട്ടാൻ സന്ദർശിച്ചത്.അനുമോദന യോഗത്തിൽ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. അണ്ടർ ഓഫീസർ ഫിസ നൗറീൻ പരീത് സ്വാഗതവും മറീന തോമസ് നന്ദിയും പറഞ്ഞു. മദ്ധ്യപ്രദേശിൽ ജോലി ചെയ്യുന്ന കുണ്ടംകുഴി സ്വദേശിയായ എം.നാരായണന്റെയും ചെമ്മനാട് അപ്സര പബ്ലിക് സ്കൂൾ അദ്ധ്യാപിക എൻ.പ്രീതയുടേയും മകനായ നന്ദകിഷോർ മൂന്നാംവർഷ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |