SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

എൽ.ഐ.സി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം

lic

കണ്ണൂർ: ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 100 ശതമാനമാക്കുന്നതിനെതിരെ ആൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ, എൻ.എഫ്.ഐ.എഫ്.ഡബ്ല്യു.ഐ, കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എൽ.ഐ.സി ഓഫിസുകൾക്ക് മുന്നിൽ ജീവനക്കാർ പ്രകടനവും വിശദീകരണ യോഗവും നടത്തി.
കണ്ണൂരിൽ നടന്ന യോഗത്തിൽ എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ.ബാഹുലേയൻ വിശദീകരണം നടത്തി. ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ.പ്രേംജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.വി.ഉണ്ണികൃഷ്ണൻ, എം.എച്ച്.രാജേഷ്, സി സി വിനോദ്, ടി.മണി, എം.സുധീർ കുമാർ, എ.എം.മനോഹരൻ എന്നിവർ സംസാരിച്ചു.തലശ്ശേരി ബ്രാഞ്ചിൽ എ.പി.രജില, യു.മനോഹരൻ, കെ.പ്രകാശൻ, കെ.അനിൽകുമാർ, വി.വിജയകുമാരൻ എന്നിവർ നേതൃത്വം നൽകി.തലശ്ശേരി ബ്രാഞ്ച് രണ്ടിൽ എം.അനിൽകുമാർ പി.വി.രാജീവൻ, സി പ്രഭാകരൻ, വിൻസു കുര്യൻ, കെ.പ്രജിൽ എന്നിവരും നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL